കൊൽക്കത്ത: ബ്രസീലിനെതിരെ കൊൽക്കത്തയിൽ നടന്ന ഫുട്ബോൾ കളിയിൽ ഇന്ത്യയ്ക്കുവേണ്ടി പ്രതിരോധ നിരയിൽ ഇറങ്ങിയതിൽ ഓരാൾ പുല്ലുവിള സ്വദേശി ബിജോയ് വർഗീസ്. ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെയും പഞ്ചാബ് എഫ്.സിയുടെയും സെന്റർ ബാക്കായ ബിജോയ് വർഗീസ് കേരളീയർക്ക് ഒന്നടങ്കം വലിയ അഭിമാനമാണ്. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പുള്ളുവിള സ്വദേശിയായ ബിജോയ്, പ്രൊഫഷണൽ അക്കാദമികളുടെ പിൻബലമില്ലാതെ കടപ്പുറത്തെ മണൽപ്പുറങ്ങളിൽ നഗ്നപാദനായി പന്തുതട്ടിയാണ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് കഠിനാധ്വാനവും പ്രതിഭയും കൊണ്ട് ഇന്ത്യൻ ഫുട്ബോളിന്റെ മുൻനിരയിലേക്ക് ഉയർന്നുവന്നത് ഏതൊരു മലയാളി ഫുഡ്ബാൾ പ്രേമിക്കും വലിയ പ്രചോദനമാണ്. ബ്രസീൽ പോലെയുള്ള വമ്പൻ ടീമുകൾക്കെതിരെയുള്ള മത്സരങ്ങളിൽ വരെ ഇന്ത്യയുടെ പ്രതിരോധക്കോട്ട കാക്കാൻ നിയോഗിക്കപ്പെട്ട ഈ ഇരുപത്തിയാറുകാരൻ വീണ്ടും ഉയരങ്ങളിലെത്തെട്ടേയെന്ന് ആശംസിക്കുന്നു.


