കഴക്കൂട്ടം: കഴക്കൂട്ടം മരിയൻ കോളേജ് ഓഫ് ആർട്സിൽ ഗ്രാഡുവേഷൻ ദിനാഘോഷം സെപ്തംബർ 16 ശനിയാഴ്ച നടന്നു. 76 വിദ്യാർത്ഥികളും രക്ഷാകർത്താക്കളും പങ്കെടുത്ത ദിനാഘോഷം തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് ആർ ഉദ്ഘാടനം ചെയ്തു. കേരള സെൻട്രൽൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രഫ. ജാൻസി ജെയിംസ് മുഖ്യപ്രഭാഷണം നടത്തി.
കോളേജ് മാനേജൻ റവ. ഫാ. പങ്ക്രേഷ്യസ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡോ. ഫ്രാൻസിസ് സണ്ണി ആശംസകൾ നേർന്നു. സുവോളജി വിഭാഗം മേധാവി ഡോ. പ്രമീള എം പ്രതിജ്ഞാവാചകം ചൊല്ലികൊടുക്കുകയും ബർസാർ റവ. ഫാ. വർഗ്ഗീസ് ജോസഫ് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.