കോവളം: തിരുവനന്തപുരം അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷയിലെ ഫെറോന ആനിമേറ്റേഴ്സ്, കൺവീനേഴ്സ്, സെക്രട്ടറി എന്നിവർക്കായി PROVIDENTIA എന്ന പേരിൽ ദ്വിദിന പഠനശിബിരം കോവളം ആനിമേഷൻ സെന്ററിൽ നടന്നു. അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ റവ. ഫാ. സജു റോൾഡൻ ഏവരെയും സ്വാഗതം ചെയ്തു.
പഠന ശിബിരത്തിൽ പങ്കെടുത്ത വിദ്യാഭ്യാസ ശുശ്രൂഷ ഭാരവാഹികളുടെ ദൗത്യത്തെക്കുറിച്ച് ശ്രീ. ജോൺസൺ ക്ളാസ്സെടുത്തു. വനിത വികസന കോർപ്പറഷനിലെ നിലവിലുള്ള വിവിധ വായപകളെക്കുറിച്ചും, ഓൺലൈൻ / ഓഫ് ലൈൻ പരിശീലനങ്ങൾ, REACH-ന്റെ സേവനങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ക്ളാസ്സുകൾക്ക് ശ്രീ. രാഹുൽ, ശ്രീമതി റീന, ഡോ. രാജ്മോഹൻ എന്നിവർ നേതൃത്വം നല്കി. ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ജോയിന്റ് ഡയറക്ടർ ശ്രീ. ഇഗ്നേഷ്യസ് മൺറോ വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികളെയും അതിനുള്ള പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും നിലവിലെ ഗ്രാന്റുകളെക്കുറിച്ചും ക്ലാസ്സെടുത്തു. അതിരൂപത ബി.സി.സി കമ്മിഷൻ സെക്രട്ടറി ഫാ. ഡാനിയേൽ രാജമണി ക്രിസ്തു കേന്ദ്രീകൃത സമൂഹം സേവനത്തിനു വേണ്ടി എന്ന വിഷയത്തെ ആസ്പദമാക്കി ക്ളാസ്സെടുത്തു. തിരുവനന്തപുരം അതിരൂപതയുടെ സാമൂഹ്യ – സാമ്പത്തിക സാഹചര്യങ്ങൾ എന്ന വിഷയത്തിൽ ശ്രീ. മരിയ ജോൺ ക്ളാസ്സിന് നേതൃത്വം നൽകി.
വിദ്യാഭ്യാസ, കുടുംബ, സാമൂഹിക മേഖലകൾ ഇന്ന് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അതിനെമറികടക്കാനുള്ള പരിഹാര മാർഗ്ഗങ്ങളെ സംബന്ധിച്ചും വ്യക്തമായ കാഴ്ചപാട് പഠനശിബിരത്തിൽ പങ്കെടുത്തവർക്ക് ലഭിച്ചു. അതിരൂപത ആർ.സി സ്കൂൾ കോർപ്പറേറ്റ് മാനേജൻ റവ. ഫാ. ഡൈസൺ പരിപാടിയുടെ വിലയിരുത്തൽ നടത്തി.