വെള്ളയമ്പലം: ഈ വർഷത്തെ ലോഗോസ് മൊബൈൽ ഗെയിം ആപ്പിന്റെ വിജയികളെ പ്രഖ്യാപിച്ചു. വചാനാഭിമുഖ്യം വളർത്താനും വചനാധിഷ്ടിത ജീവിതം നയിക്കാനും കെ.സി.ബി.സി ബൈബിൾ കമ്മിഷൻ വർഷംതോറും നടത്തുന്ന ക്വിസ് പരിപാടിയാണ് ലോഗോസ് ക്വിസ്. ഈ മത്സര പരിപാടിക്ക് ഒരുങ്ങുവാൻ സഹായകരമാകുന്ന വിധത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത മീഡിയകമ്മിഷന്റെ നേതൃത്വത്തിൽ തുടർച്ചയായി ഏഴു വർഷമായി മൊബൈൽ ഗെയിം ആപ്പ് പുറത്തിറക്കി വരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം, അതായത് ഏഴാം പതിപ്പിൽ മലയാളം/ ഇംഗ്ളീഷ് വിഭാഗങ്ങളലിലായാണ് ആപ്പ് പുറത്തിറക്കിയത്. ഇംഗ്ളീഷ് ലോഗോസ് പരീക്ഷ എഴുതുന്നവർക്കും ഒരുങ്ങാൻ ഇത് ഏറെ സഹായകരമായി. 53 രൂപതകളിൽ നിന്നായി 5000 ത്തിലധികം പേരാണ് ഈ വർഷം ലോഗോസ് ഗെയിം കളിച്ചത്.
മലയാളം വിഭാഗത്തിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പരുത്തിയൂർ ഇടവകയിലെ ശ്രീമതി ഡോണാ ബോസ് ഒന്നാം സ്ഥാനവും ശ്രീമതി ലതാ സജു രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നാം സ്ഥാനം തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെതന്നെ കുമാരപുരം ഇടവകാംഗം എൽസി ഡേവിഡിനാണ്. ഇംഗ്ളീഷ് വിഭാഗത്തിൽ ഒന്നാം സ്ഥാനം തെലങ്കാന ഷംഷാബാദ് രൂപതയിലെ ശ്രീ. വിൻസന്റ് എം. എ കരസ്ഥമാക്കി. രണ്ടാം സ്ഥാനം തൃശൂർ രൂപതാംഗം തലയോലപറമ്പിൽ ഹണി സണ്ണിക്കും മൂന്നാം സ്ഥാനം ഇരിഞ്ഞാലക്കുട രൂപതാംഗം ശ്രീമതി ഹിമ മേരി സെബസ്റ്റ്യാനാണ്. മലയാളം, ഇംഗ്ലീഷ് വിഭാഗത്തിലെ ആദ്യ 10 സ്ഥാനം നേടിയവർ ഇവരാണ്:
മലയാളം വിഭാഗം
1) ശ്രീമതി ഡോണ ബോസ് > തിരുവനന്തപുരം അതിരൂപത
2) ശ്രീമതി ലതാ സജു > തിരുവനന്തപുരം അതിരൂപത
3) ശ്രീമതി എൽസി ഡേവിഡ് > തിരുവനന്തപുരം അതിരൂപത
4) ശ്രീമതി കെസ്സിയ മാർഗ്രറ്റ് > കോട്ടപുറം രൂപത
5) ശ്രീ. ജോൺ ജോർജ്ജ് മൊണ്ടേറോ > വരാപുഴ അതിരൂപത
6) ശ്രീമതി ബിജുല ജോൺസൺ മേബിൾ > തിരുവനന്തപുരം അതിരൂപത
7) ശ്രീ. ഷെറി മാനുവൽ > കൊച്ചി രൂപത
8) ശ്രീ. ജോസഫ് സെബാസ്റ്റ്യൻ > കൊച്ചി രൂപത
9) ശ്രീമതി ദീപ്തി ജോൺ > കോതമംഗലം രൂപത
10) ശ്രീമതി മെറിൻ ബിനു > ഫരീദബാദ് രൂപത, ഡൽഹി
ഇംഗ്ലീഷ് വിഭാഗം
1) ശ്രീ. വിൻസന്റ് എം എ > ഷംഷാബാദ് രൂപത, തലുങ്കാന
2) തലയോലപറമ്പിൽ ഹണി സണ്ണി > തൃശൂർ രൂപത
3) ശ്രീമതി ഹിമ മേരി സെബാസ്റ്റ്യൻ > ഇരിഞ്ഞാലക്കുട രൂപത
4) ശ്രീമതി ജെസ്ലിൻ ജോസ് > ഷംഷാബാദ് രൂപത, തലുങ്കാന
5) ശ്രീമതി മീര ജോയി > മാണ്ഡ്യ രൂപത, കർണ്ണാടക
6) ശ്രീ. സ്നെഹൽ സജു > മാണ്ഡ്യ രൂപത, കർണ്ണാടക
7) ശ്രീമതി ജുവാന > മാണ്ഡ്യ രൂപത, കർണ്ണാടക
8) ശ്രീ. സണ്ണി ലോനപ്പൻ > തൃശൂർ രൂപത
9) ശ്രീമതി എലിസബത്ത് ഫ്രാൻസിസ്സ് > എറണകുളം – അങ്കമാലി രൂപത
10) ശ്രീമതി സുനിത > മാണ്ഡ്യ രൂപത, കർണ്ണാടക
വിജയികൾക്ക് ആശംസകളും പങ്കെടുത്തവർക്ക് നന്ദിയും മീഡിയകമ്മിഷൻ എക്സിക്യുട്ടീവ് സെക്രട്ടറി ഫാ. വിജിൽ ജോർജ്ജ് നേർന്നു.
ലോഗോസ് ക്വിസ് മൊബൈൽ ഗെയിം ഇരുവിഭാഗങ്ങളിലുമായി കളിച്ച് ഒന്നാം സ്ഥാനം നേടിയവർക്ക് 5000.00 രൂപയും മെമന്റോ, സർട്ടിഫിക്കറ്റ്, രണ്ടാം സ്ഥാനം നേടിയവർക്ക് 3000.00 രൂപയും, മെമന്റോ സർട്ടിഫിക്കറ്റ് മൂന്നാം സ്ഥാനകാർക്ക് 2000.00 രൂപയും മെമന്റോ, സർട്ടിഫിക്കറ്റ് തുടർന്നുള്ള 10 വരെയുള്ള സ്ഥാനകാർക്ക് 1000.00 രൂപ, മെമന്റോ, സർട്ടിഫക്കറ്റ് ലഭിക്കും. പതിനൊന്നു മുതൽ 100 വരെയുള്ള സ്ഥാനകാർക്ക് സർട്ടിഫിക്കറ്റ് ലഭ്യമാകും.
ലോഗോസ് പരീക്ഷയ്ക്ക് ഒരുങ്ങുന്നതിനായി തിരുവനന്തപുരം മീഡിയകമ്മിഷൻ പുറത്തിറക്കിയ മൊബൈൽ ഗെയിം ആപ്പ് വളരെയേറെ സഹായകരമായതായി വിജയികളും ഗെയിം കളിച്ചവരും സാക്ഷ്യപ്പെടുത്തുന്നു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സാധാരണ റൗണ്ടുകൾക്കും, ലോഗോസ് മാതൃകാ പരീക്ഷയ്ക്കും പുറമേ റാപ്പിഡ് റൗണ്ടുകൾകൂടി ഉൾപ്പടുത്തിയത് കൂടുതൽ താത്പര്യത്തോടെ കളിക്കാൻ സഹായകരമായതായി നിരവധിപേർ പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധി നേരിട്ട സമയത്താണ് ഒരു മത്സാരാർത്ഥി ഈ മോബൈൽ ഗെയിം പരിചയപ്പെട്ടത്. ഗെയിം കളിക്കാനായി ബൈബിൾ വായന ശീലമാക്കിയപ്പോൾ പ്രതിസന്ധികളെ അതിജീവിക്കാൻ സാധിച്ചെന്നും വചനത്തിൽ കൂടുതൽ ആഭിമുഖ്യം പുലർത്താൻ സാധിച്ചെന്നും സാക്ഷ്യപ്പെടുത്തി. മൊബൈൽ ഗെയിമിനോടൊപ്പം 2500-ലധികം മാതൃകാ ചോദ്യങ്ങളടങ്ങിയ ലോഗോസ് പഠന സഹായിയും മലയാളത്തിലും ഇംഗ്ലീഷിലും മീഡിയ കമ്മിഷൻ പുറത്തിറക്കിയിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
വിജയിച്ചവർക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നംവംബർ മാസം തിരുവനന്തപുരം അതിരൂപതയിൽ നടക്കുന്ന ചടങ്ങിൽ അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിദ്ധ്യത്തിൽ വിതരണം ചെയ്യും. ലോഗോസ് ക്വിസ് 2024 -ന്റെ മൊബൈൽ ഗെയിമിനോടൊപ്പം പഠനസഹായിയും മലയാളത്തിലും ഇംഗ്ലീഷിലും പുറത്തിറക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി തിരുവനന്തപുരം മീഡിയകമ്മിഷൻ അംഗങ്ങൾ പറഞ്ഞു.