Contact
Submit Your News
Sunday, June 1, 2025
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home Announcements

വിഴിഞ്ഞം സമരത്തെ വർഗീയവൽക്കരിക്കുന്നത് അപലപനീയം; കോതമംഗലം രൂപത

jv-telma-editor by jv-telma-editor
3 December 2022
in Announcements, Vizhinjam Port
0
0
SHARES
50
VIEWS
Share on FacebookShare on TwitterShare on Whatsapp

മനുഷ്യാവകാശങ്ങളും സാമാന്യനീതിയും നിഷേധിക്കപ്പെട്ട സ്വന്തം വീടുകളും ജോലിസ്ഥലവും നഷ്ടപ്പെട്ട പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരത്തെ, തീവ്രവാദ ബന്ധം ആരോപിച്ച് തകർക്കാൻ ശ്രമിക്കുന്ന സർക്കാർ നിലപാട് അത്യന്തം പ്രതിഷേധാർഹമെന്ന് കോതമംഗലം രൂപത. വികസന പ്രവർത്തനമെന്ന പേരിൽ നടത്തുന്ന ഇത്തരം അപ്രഖ്യാപിത കുടിയിറക്കുകളെല്ലാംതന്നെ സമൂഹത്തിലെ പിന്നോക്ക വിഭാഗത്തിൽപെട്ടവരെയാണ് നാളിതുവര ഗുരുതരമായി ബാധിച്ചിട്ടുള്ളത്.

ഇത്തരം വൻകിട പദ്ധതികളുടെ ഭാഗമായി കുടിയിറക്കപ്പെട്ടവർക്ക് ന്യായമായ നഷ്ടപരിഹാരമോ ആനുകൂല്യമോ ഇതുവരെ ലഭിച്ചിട്ടില്ലയെന്നത് ചരിത്രപരമായ വസ്തുതയാണ്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ ജീവിക്കാൻ വേണ്ടി നടത്തിവരുന്ന ഐതിഹാസികമായ സമര പോരാട്ടത്തെ ഏതു വിധേനയും തകർക്കാനുള്ള സർക്കാർ ശ്രമങ്ങൾ ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല. കുത്സിത മാർഗ്ഗങ്ങൾ ഉപയോഗിച്ച് സമരത്തെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ രാഷ്ട്രീയ താൽപര്യങ്ങളോടെയുള്ള കുബുദ്ധി, പ്രബുദ്ധ കേരളം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുള്ളതാണെന്നും നിയമപരമായി നടന്നുവരുന്ന സമരത്തെ അക്രമാസക്തമായ അടിച്ചൊതുക്കി വിയോജിപ്പുകളെ കായികമായി കൈകാര്യം ചെയ്യുന്ന ശൈലി ജനാധിപത്യ കേരളത്തിന് ചേർന്നതല്ലെന്നും പ്രസ്ഥാവനയിൽ പറയുന്നു.

തീരപ്രദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളോടൊപ്പം നിന്ന് അവർക്ക് നേതൃത്വം കൊടുക്കുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനും സഹായ മെത്രാനുമെതിരെ അകാരണമായി കേസുകൾ ചാർജ് ചെയ്തിരിക്കുന്നത് ന്യായീകരിക്കാൻ ആവുന്നതല്ല. പാവങ്ങളുടെ സർക്കാർ എന്ന് അവകാശപ്പെടുകയും കുത്തക മുതലാളിമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന രീതിയാണ് കേരളത്തിലെ സർക്കാർ ഇപ്പോൾ പിന്തുടരുന്നത്. നിലനിൽപ്പിനു വേണ്ടിയുള്ള സമരത്തെ തീവ്രവാദ പ്രവർത്തനമായും വർഗീയ സംഘർഷമായും അവതരിപ്പിക്കുന്ന ശൈലി അപകടകരമാണ്. അക്രമവും അപക്വവുമായ പ്രതികരണങ്ങളും ആരുടെ ഭാഗത്തു നിന്നായാലും ന്യായീകരിക്കാനാവില്ല. കേരളത്തിന്റെ മുഖ്യമന്ത്രി പ്രളയ സമയത്ത് രക്ഷാ സൈന്യം എന്ന് വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളെ ഇപ്പോൾ തീവ്രവാദികൾ, വികസന വിരോധികൾ എന്ന രീതിയിൽ പൊതുസമൂഹത്തിൽ ആക്ഷേപിച്ച പ്രസ്താവനകളിറക്കുന്നത് സർക്കാരിന്റെയും രാഷ്ട്രീയപാർട്ടികളുടെയും അവസരവാദത്തിന്റെയും ഇരട്ടത്താപ്പിന്റെയും ഉദാഹരണങ്ങളാണ്. വിഴിഞ്ഞത്തെ തീരദേശ ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ദുരഭിമാനം വെടിഞ്ഞ് മുൻകൈയെടുക്കണമെന്നും കോതമംഗലം രൂപത ആവശ്യപ്പെട്ടു.

Previous Post

വിഴിഞ്ഞം വികസനത്തിന്റെ പേരിൽ പിഴുതെറിയപ്പെടുന്ന മനുഷ്യരുടെ തുടർച്ച

Next Post

വിഴിഞ്ഞം സമരത്തിന്റെ നാൾ വഴികളും സംഘർഷാവസ്ഥയുടെ യാഥാർത്ഥ്യവും വ്യക്തമാക്കി അതിരൂപതാ അധ്യക്ഷൻ

Next Post

വിഴിഞ്ഞം സമരത്തിന്റെ നാൾ വഴികളും സംഘർഷാവസ്ഥയുടെ യാഥാർത്ഥ്യവും വ്യക്തമാക്കി അതിരൂപതാ അധ്യക്ഷൻ

No Result
View All Result

Recent Posts

  • കേരളത്തിൽ നാളെ (ജൂൺ 2, തിങ്കൾ) സ്‌കൂൾ തുറക്കും; പുതിയ അധ്യയനവർഷത്തിൽ നിരവധി പരിഷ്കാരങ്ങൾ
  • സമാധാനത്തിന്റെ സംസ്‌കാരത്തിലേക്ക് യുവജനങ്ങൾ നയിക്കപ്പെടണം, സമാധാനത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണം: ലിയോ പതിനാലാമൻ പാപ്പ
  • വിഴിഞ്ഞത്ത് ആശ്വാസം; കടലിൽ അകപ്പെട്ട എട്ട്‌ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
  • തീരത്തെ ദുരിതബാധിത പ്രദേശങ്ങൾ വിവിധ ശുശ്രൂഷ പ്രതിനിധികൾ സന്ദർശിച്ചു; നടപടികൾ കൈകൊള്ളണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടു
  • SSLC, പ്ളസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവർക്കുള്ള അവാർഡ് ദാനവും അധ്യാപകർക്കായുള്ള ഓറിയന്റേഷൻ പ്രോഗ്രാമും നടന്നു

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • കേരളത്തിൽ നാളെ (ജൂൺ 2, തിങ്കൾ) സ്‌കൂൾ തുറക്കും; പുതിയ അധ്യയനവർഷത്തിൽ നിരവധി പരിഷ്കാരങ്ങൾ
  • സമാധാനത്തിന്റെ സംസ്‌കാരത്തിലേക്ക് യുവജനങ്ങൾ നയിക്കപ്പെടണം, സമാധാനത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണം: ലിയോ പതിനാലാമൻ പാപ്പ
  • വിഴിഞ്ഞത്ത് ആശ്വാസം; കടലിൽ അകപ്പെട്ട എട്ട്‌ മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി
  • തീരത്തെ ദുരിതബാധിത പ്രദേശങ്ങൾ വിവിധ ശുശ്രൂഷ പ്രതിനിധികൾ സന്ദർശിച്ചു; നടപടികൾ കൈകൊള്ളണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടു
June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
« May    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2021 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.