വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് ഫൊറോന ബിസിസി സമിതിയുടെ നേതൃത്വത്തിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ ‘മാഗ്നിഫിക്ക ഹുമാനിത്താസ്’ എന്ന ചാക്രിക ലേഖനത്തെ ആസ്പദമാക്കി പഠന ശിബിരം സംഘടിപ്പിച്ചു. ഫൊറോനയിലെ 20 ബിസിസി റിസോഴ്സ് പേഴ്സൺസ് പങ്കെടുത്ത പരിപാടിയിൽ ഫാ. വിജിൽ ജോർജ്ജ് ക്ലാസ്സിന് നേതൃത്വം നൽകി. ചാക്രിക ലേഖനത്തിന്റെ ഉള്ളടക്കവും ഇന്നത്തെ സാഹചര്യത്തിൽ അതിന്റെ പ്രസക്തിയും ക്ലാസിൽ വിശദീകരിച്ചു. തുടർന്ന് നടന്ന ഗ്രൂപ് ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ അവതരിപ്പിച്ചു. ഫൊറോന ബിസിസി കോർഡിനേറ്റർ ഫാ. ലോറൻസ് കുലാസ് സ്വാഗതം ആശംസിച്ചു. ഫൊറോന അനിമേറ്റർ സിസ്റ്റർ സോണിയ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ശ്രീ. ജ്യോതികുമാർ നന്ദി പ്രകാശിപ്പിച്ചു.


