അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ‘സൈബർ സുരക്ഷയും ഉപയോഗവും’ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. പോലീസ് ട്രെയിനിങ് കോളേജിലെ അധ്യാപകനും സീനിയർ സിവിൽ പോലീസ് ഓഫീസറുമായ പ്രവീൺ ക്ലാസുകൾക്ക് നേതൃത്വം നൽകി. സൈബർ സുരക്ഷ, ഇന്റർനെറ്റ്- മൊബൈൽഫോൺ- കമ്പ്യൂട്ടർ- സോഷ്യൽ മീഡിയ എന്നിവയുടെ സുരക്ഷിതവും ഗുണകരവുമായ ഉപയോഗം, സൈബർ നിയമങ്ങളും ശിക്ഷകളും എന്നിവ ക്ലാസിൽ വിശദീകരിച്ചു. ഒക്ടോബർ 2-ന് നടന്ന പരിപാടിയിൽ ആനിമേറ്റർ ഗ്ലാഡിസ് ജെയിംസ് സ്വാഗതവും അനീഷ് കൃതജ്ഞതയും പറഞ്ഞു. വിവിധ ഇടവകകളിൽ നിന്നുള്ള വിദ്യാർഥികളോടൊപ്പം കൺവീനർമാരും സന്നിഹിതരായിരുന്നു.


