ചിറയിൻകീഴ് ∙ അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖകേന്ദ്രത്തിനു സമീപം വള്ളത്തിൽനിന്നു കായലിൽവീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് പുത്തൻമണ്ണ് വാടയിൽ വീട്ടിൽ തോമസ് (പ്രവീൺ,42) ആണ് കടലിൽ മീൻപിടിത്തം കഴിഞ്ഞു മടങ്ങുന്നതിനിടെ താഴംപള്ളി ലേലഹാളിനടുത്ത് അഞ്ചുതെങ്ങ് കായലിൽ വീണത്. ഇന്നലെ വൈകിട്ടു 5.30ന് ആണ് സംഭവം.
അഗ്നിരക്ഷാസേനയുടെ സ്കൂബാസംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തുന്നു. രമ്യ ഹരിദാസ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇടവക വികാരി ഫാ. സന്തോഷും ജനപ്രതിനിധികളും കാണാതായ പ്രവീണിന്റെ ഭവനത്തിൽ സന്ദർശനം നടത്തി.

