പൂന്തുറ: പൂന്തുറ ഇടവകയിൽ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ സാന്തോം സ്കോളർഷിപ്പ് വിതരണം ചെയ്തു. സെന്റ് തോമസ് ദിനാഘോഷത്തിന്റെ ഭാഗമായി ജൂലൈ 3 വെള്ളിയാഴ്ച പൂന്തുറ സെന്റ് തോമസ് സ്കൂളിൽ 1 മുതൽ 9 വരെയുള്ള ക്ലാസ്സുകളിലെ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, SSLC,+2 ക്ലാസ്സ്‌കളിൽ മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ച കുട്ടികളെയും, LSS, NMMS തുടങ്ങിയ മത്സര പരീക്ഷയിൽ വിജയിച്ചവരെയും ക്യാഷ് അവാർഡ് നൽകി ആദരിച്ചു. അധ്യാപകരും, വിദ്യാർത്ഥികളും, ഇടവക വിദ്യാഭ്യാസ സമിതിയും നേതൃത്വം നൽകിയ ദിവ്യബലി മധ്യേ ഇടവക വികാരി ഫാ. ടോണി ഹംലറ്റ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.

