തൂത്തൂർ: തൂത്തൂർ ഫെറോനയിൽ സാമൂഹ്യ ശുശ്രൂഷ ഭിന്നശേഷിക്കാരുടെ സംഗമം നടത്തി. ഇടവക വികാരി നൽകിയ ആമുഖ സന്ദേശത്തിൽ കൂടിവരവിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിവരിച്ചു. തൂത്തൂർ, കൊല്ലങ്കോട് മുനിസിപ്പാലിറ്റികളിലെ ബ്ലോക്ക്തല പ്രതിനിധികളായ അംബിക, മഹേശ്വരി, വിനീത എന്നിവരും കമ്മ്യൂണിറ്റി സോഷ്യൽവർക്കേഴ്സും ക്ലാസുകൾ നയിച്ചു. പ്രസ്തുത ക്ലാസുകളിൽ വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് വിവരിച്ചു. UDID കാർഡും ഭിന്നശേഷികാർക്കുള്ള വിവിധ സഹായ ഉപകരങ്ങൾ ലഭ്യമാകുന്നതിനുള്ള അപേക്ഷകളും രേഖകളും തയ്യാറാക്കുന്നതിനെ കുറിച്ചും അവ സമർപ്പിക്കുന്നതിനെ കുറിച്ചും വിശദമാക്കി. ഭിന്നശേഷികാർക്ക് ലഭിക്കുന്ന സൈക്കോതെറാപ്പി സൗകര്യങ്ങളെ കുറിച്ചും വിവരിച്ചു.

