കൊച്ചുവേളി: തിരുവിതാംകൂറിൽ ഉത്തരവാദ ഭരണവും പൗരാവകാശങ്ങളും നേടിയെടുക്കുന്നതിനായി ധീരമായി പോരാടിയ ആനി മസ്ക്രീന്റെ ജന്മദിനമായ ജൂൺ 6, കേരള ലത്തീൻ കത്തോലിക്ക വനിതാ സംഘടനയായ KLCWA-യുടെ സ്ഥാപകദിനമായാണ് ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി കൊച്ചുവേളി ഇടവകയിൽ ജൂൺ 7-ന് KLCWA അംഗങ്ങൾ ദിവ്യബലിയ്ക്ക് നേത്യത്വം നൽകി. തുടർന്ന് ഇടവകവികാരി ഫാ. ഡാർവിൻ പീറ്റർ പതാക ഉയർത്തി ദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. KLCWA അംഗങ്ങൾ ഇടവക സ്കൂൾ പരിസരം ശുചീകരിച്ച് വ്യക്ഷതൈകൾ നട്ടുപിടിപ്പിച്ച് ദിനാചരണം അർഥവത്താക്കി. ആനി മസ്ക്രീന്റെ സേവനസമ്പന്നമായ ജീവിതവും സമൂഹനന്മയ്ക്കായുള്ള സമർപ്പണവും പുതുതലമുറയ്ക്ക് പ്രചോദനമാകട്ടെയെന്ന് ഇടവകവികാരി ആശംസിച്ചു.

