Contact
Submit Your News
Tuesday, July 21, 2026
Catholic Archdiocesan News Portal
Advertisement
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us
No Result
View All Result
Catholic Archdiocesan News Portal
No Result
View All Result
Home State

കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി; 5.07 ലക്ഷം കോടി കടബാധ്യതയെന്ന് ധവളപത്രം

newseditor by newseditor
4 June 2026
in State
0
കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി; 5.07 ലക്ഷം കോടി കടബാധ്യതയെന്ന് ധവളപത്രം
0
SHARES
63
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം∙ കേരളം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണു നേരിടുന്നതെന്നു വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കി. 5.07 ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ ആകെ കടബാധ്യത. ട്രഷറി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍ പലിശ നല്‍കല്‍ തുടങ്ങിയ നിര്‍ബന്ധിത ചെലവിനാണ് ഉപയോഗിക്കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സംസ്ഥാനത്തുള്ളതെന്നും ധവളപത്രം ചൂണ്ടിക്കാട്ടുന്നു.

ഡിഎ കുടിശിക, കരാറുകാര്‍ക്കു നല്‍കാനുള്ളത് എന്നിവ ഉള്‍പ്പെടെ 48,733 കോടിയുടെ കുടിശിക ബാധ്യതകളാണ് പുതിയ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കിഫ്ബിക്കു മാത്രം 21,000 കോടിയുടെ വായ്പാ ബാധ്യതയാണുള്ളത്. 35000 കോടിയുടെ പദ്ധതികള്‍ക്കും പണം കണ്ടെത്തണം. കടമെടുപ്പ് വികസനത്തിന്, വളര്‍ച്ച തിരിച്ചടവിനും’ – എന്ന അടിസ്ഥാന തത്വം കേരളം ലംഘിക്കുന്നുവെന്നു ധവളപത്രം ചൂണ്ടിക്കാട്ടുന്നു.

ആറായിരം കോടിയോളം രൂപ ട്രഷറിയില്‍ മിച്ചം വച്ചിട്ടാണു ഭരണത്തില്‍നിന്ന് ഇറങ്ങിയതെന്ന മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെയും വാദങ്ങള്‍ പൊളിക്കുന്നതാണ് ധവളപത്രത്തിലെ കണക്കുകള്‍. 2025-26ല്‍ 7 മാസവും ട്രഷറി നെഗറ്റീവ് ബാലന്‍സിലാണ് അവസാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷാവസാനം 6322 കോടി രൂപയുടെ നീക്കിയിരിപ്പാണ് കാണിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ചിലെ 8450 കോടിയുടെ പൊതുവിപണ വായ്പകളും മാര്‍ച്ച് 24ന് ശേഷം ലഭിച്ച 4969 കോടിയുടെ അധിക കേന്ദ്ര വിഹിതവുമാണ് അതില്‍ പ്രതിഫലിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഇവ രണ്ടും വര്‍ഷാവസാനമുള്ള ക്രമീകരണങ്ങള്‍ മാത്രമാണെന്ന് ധവളപത്രം ചൂണ്ടിക്കാട്ടുന്നു. വര്‍ഷാവസാന ബാലന്‍സിന്റെ ദുര്‍ബലത പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പെട്ടെന്നു തന്നെ വ്യക്തമായി. 2026 ഏപ്രിലില്‍ ബാലന്‍സ് 5264 കോടിയായും 2026 മേയ് 16 ആകുമ്പോഴേക്കും 2212 ആയും കുറഞ്ഞു.

ആറാഴ്ചയ്ക്കുള്ളിലാണ് 4110 കോടി ഇടിഞ്ഞത്. വായ്പയെടുത്ത ഫണ്ടുകളും അവസാന നിമിഷം ലഭിച്ച കേന്ദ്ര വിഹിതവും ഉപയോഗിച്ചു പെരുപ്പിച്ച കാണിച്ച വര്‍ഷാവസാന ബാലന്‍സ് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇല്ലാതായെന്നും സാമ്പത്തിക സമ്മര്‍ദം സ്വയം പുറത്തുവന്നുവെന്നും ധവളപത്രത്തില്‍ വ്യക്തമാക്കുന്നു.

Previous Post

വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രീഫെക്ടായി അല്മായ വനിത; ചരിത്രപരമായ നിയമനത്തെ സ്വാഗതം ചെയ്ത് സിബിസിഐ

Next Post

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികൻ ഫാ. ബ്രൂണോ വിടവാങ്ങി, വൈദികവൃത്തിയിൽ 76 വർഷം

Next Post
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികൻ ഫാ. ബ്രൂണോ വിടവാങ്ങി, വൈദികവൃത്തിയിൽ 76 വർഷം

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികൻ ഫാ. ബ്രൂണോ വിടവാങ്ങി, വൈദികവൃത്തിയിൽ 76 വർഷം

No Result
View All Result

Recent Posts

  • ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ഇടവക ആദരിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘ഇന്നോവിസ്റ്റ 2026’ മെഗാ ടെക്‌നോളജി എക്സിബിഷൻ
  • ‘മിഴിവ് 2026’; പുതുക്കുറിച്ചി ഫൊറോനയിൽ യുവജന സംഗമം നടന്നു
  • ആനി മസ്‌ക്രീൻ അനുസ്മരണ ദിനം: ഭരണഘടനാ പഠനശാല വേണമെന്ന് KLCA
  • ‘ഞാന്‍ പ്രാര്‍ത്ഥിക്കും, പക്ഷേ ജയത്തിന് വേണ്ടിയല്ല’; വിശ്വാസം പരസ്യമായി പ്രഖ്യപിച്ച് ലോകകപ്പ് ജേതാക്കളായ സ്പാനിഷ്കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ

Recent Comments

  • Xavierlouis on കടല്‍ കവരുന്ന ജീവിതങ്ങള്‍ക്ക് പുതിയ ചരമഗീതം രചിക്കാം
  • Robin Baldin on തീരദേശത്തെ കോവിഡ്: ആത്മീയ രാഷ്ട്രീയത്തിന്റെ തൂത്തൂര്‍ പാഠങ്ങൾ
  • Pereira Jos on തോപ്പ് ഇടവകാംഗത്തിന് സിവിൽ സർവീസ്.
  • S. Yesudas on കോവിഡും കുടിയേറ്റ തൊഴിലാളികളും : ഫാ. സുധീഷ് എഴുതുന്നു
  • Sundev on തീരപ്രദേശത്തിനൊരു സ്വന്തം പത്രവുമായി ശ്രീമാന്‍ യേശുദാസ് വില്യം

Categories

  • 1
  • About Us
  • Announcements
  • Archdiocese
  • Articles
  • BCC
  • Column
  • Covid
  • Education
  • Education
  • Episcopal Ordination
  • Family
  • Fisheries
  • Forane
  • Giants
  • Heritage
  • International
  • KCSL
  • Laity
  • Live With Covid
  • Media
  • Ministry
  • National
  • News
  • Obituary
  • Parish
  • Pastoral
  • Personality
  • Social
  • Sports
  • State
  • Theera Desham
  • Trivandrum
  • Uncategorised
  • Vizhinjam Port
  • With the Pastor
  • women
  • Youth

Recent Posts

  • ശാന്തിപുരം ഇടവക വിദ്യാഭ്യാസ സമിതി പഠന മേഖലയിൽ മികവു പുലർത്തിയവരെ ഇടവക ആദരിച്ചു
  • മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ‘ഇന്നോവിസ്റ്റ 2026’ മെഗാ ടെക്‌നോളജി എക്സിബിഷൻ
  • ‘മിഴിവ് 2026’; പുതുക്കുറിച്ചി ഫൊറോനയിൽ യുവജന സംഗമം നടന്നു
  • ആനി മസ്‌ക്രീൻ അനുസ്മരണ ദിനം: ഭരണഘടനാ പഠനശാല വേണമെന്ന് KLCA
July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
« Jun    
  • Archbishop Life
  • Booking Form
  • Cart
  • Checkout
  • Daily Verses
  • Demo
  • Episcopal Ordination
  • Home
  • My account
  • Our Beaches, Our Sea: JPS Report
  • Personality
  • Shop
  • Vinimaya
  • Vizhinjam Protest

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Archdiocese
    • Parish
    • Forane
  • News
    • Kerala
    • India
    • Vatican
    • International
  • Ministries
    • Education
    • Family
    • Social
    • Pastoral
    • Laity
    • Youth
    • Fisheries
    • Heritage
    • KCSL
    • Media
    • BCC
  • Sports
  • Vinimaya Publications
  • Jeevanum Velichavum
  • JPS Report
  • Contact Us

© 2026 Catholic Archdiocesan News Portal - A Catholic News Portal. Designed by Preigo Fover Technologies.