വെള്ളയമ്പലം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പൊങ്കാലയിടാൻ എത്തിയ ഭക്തജനങ്ങൾക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ മോരിൻ വെള്ളം വിതരണം ചെയ്തു. തിരുവനന്തപുരം ലത്തീൻ അതിരൂപത കെ.സി.വൈ.എം ഡയറക്ടർ ഫാ. ഡാർവിൻ ഫെർണാണ്ടസ് ആന്റണി, ഫാ. മനീഷ്, ഫാ. ബിജോയ്, ഫാ.ജൂലിയസ് സാവിയോ, ഫാ. ബീഡ് മനോജ്, അതിരൂപത ആനിമേറ്റർ സിസ്റ്റർ ആൻസി, രൂപത പ്രസിഡന്റ് രാജീവ്.ആർ, രൂപതാ സമിതി അംഗങ്ങൾ, വട്ടിയൂർക്കാവ്, പുല്ലുവിള, കോവളം എന്നീ ഫെറോന സമിതി അംഗങ്ങളും യുവജനങ്ങളും പങ്കെടുത്തു.

