പരുത്തിയൂർ: ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോക്ടർമാരുടെയും കൗൺസിലേഴ്‌സിന്റെയും നേതൃത്വത്തിൽ “ജീവിത ശൈലി രോഗങ്ങളും പരിഹാര മാർഗങ്ങളും” എന്ന വിഷയത്തെക്കുറിച്ച് സാന്ത്വനം ബോധവൽക്കരണ സെമിനാർ ഫെബ്രുവരി 21ശനിയാഴ്ച സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ഡേവിഡ്സൺ ജസ്റ്റസ് സെമിനാർ ഉദ്ഘാടനം നിർവഹിച്ചു.
ജീവിത ശൈലി രോഗങ്ങളായ രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം, കൊളസ്‌ട്രോൾ എന്നിവ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും ഡോ. ജോർജ് ക്ലാസ്സ് നയിച്ചു. കുടുംബങ്ങളുടെ ഭദ്രതയ്ക്ക് വിഘാതമായി നിൽക്കുന്ന മദ്യവും ലഹരി വസ്തുക്കളും ഉപേക്ഷിക്കണമെന്നും മാരകരോഗങ്ങളിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കണമെന്നും പ്രതീക്ഷ ഡി അഡിക്ഷൻ സെന്റർ കൗൺസിലർ സിസ്റ്റർ മാഗി ഉദ്ബോധിപ്പിച്ചു. 64 ബിസിസികളിൽ നിന്നും 300-ഓളംപേർ സെമിനാറിൽ പങ്കെടുത്തു. ആനിമേറ്റർ സിസ്റ്റർ ലിസ, സാന്ത്വനം വാർഡ് വോളന്റിയർമാർ, ഇടവകകൗൺസിൽ അംഗങ്ങൾ, എന്നിവർ നേതൃത്വം നൽകി.

