വെട്ടുകാട്: വെട്ടുകാട് സെന്റ് മേരീസ് എൽ പി സ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം സ്ക്കൂൾ മാനേജരും വെട്ടുകാട് ഇടവക വികാരിയുമായ റവ. ഡോ. എഡിസൺ വൈ. എം. നിർവഹിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് കൃസ്തുദാസ് സ്വാഗതം ആശംസിക്കുകയും ഇടവക സെക്രട്ടറി സക്കറിയ പി. എം., വിദ്യാഭ്യാസ കൺവീനർ നിഷാ ജെറോം എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. രണ്ടു നിലകളിലായി ആധുനിക സംവിധാനങ്ങളോടെയാണ് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

സ്കൂൾ ഹെഡ്മാസ്റ്റർ രാജു യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തി. വെട്ടുകാട് പാരീഷ് കൗൺസിൽ ധനകാര്യ കൺവീനർ ബോബൻ ഫെർണാണ്ടസ്, കോഡിനേറ്റർ അനിൽ, ജോയിൻ സെക്രട്ടറി സ്റ്റെഫ്രിൻ അലക്സാണ്ടർ, മത്സ്യ മേഖല കൺവീനർ മാനുവൽ ജോൺ, അജപാലന കൺവീനർ ജോസഫ് മിരാന്റ, തോമസ് മാർഷൽ, യുവജന കൺവീനർ മെൽവിൻ റോബിൽസൺ, മരിയ എന്നിവരും, കുട്ടികളും അവരുടെ രക്ഷകർത്താക്കളും അധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. നിർമ്മാണം പൂർത്തിയാക്കിയ കോൺട്രാക്ടർ അജിക്ക് ഇടവക വികാരി ഉപഹാരം നൽകി. സ്കൂൾ മാനേജർക്ക് പ്രധാന അധ്യാപകൻ ഉപഹാരവും പൊന്നാടയും അണിയിച്ചു.
