കണ്ണാന്തുറ: കണ്ണാന്തുറ ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി. റിട്ടയേർഡ് ടെലികോം എഞ്ചിനീയറും, വിദ്യാഭ്യാസ വിദഗ്ധനും, സൈക്കോളജിസ്റ്റുമായ പോൾസൺ ക്ലാസിന് നേതൃത്വം നൽകി. ഉന്നത വിജയം കൈവരിക്കുന്ന സ്വപ്നങ്ങൾ കാണാനും അവ യാഥാർഥ്യമാക്കാനും നടത്തേണ്ട പരിശ്രമങ്ങളെക്കുറിച്ചും, പഠന രീതികളെയും, എക്സാം ടിപ്പുകളും ക്ലാസ്സിൽ പങ്കുവെച്ചു. ക്ലാസ്സ് ക്രമീകരിച്ചതിനുപിന്നിലെ ഉദ്ദേശ, ലക്ഷ്യത്തെകുറിച്ച് ഇടവക വികാരി ഫാ. ക്ലീറ്റസ് വിൻസന്റ് വിശദീകരിച്ചു. വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികൾ മതബോധന അധ്യാപകർ, ഫെറോന ആനിമേറ്റർ മേരി ഫാത്തിമ എന്നിവർ പ്രസ്തുത ക്ലാസിൽ പങ്കെടുത്തു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കൺവീനർ ലെറ്റിഷ്യ സ്വാഗതവും, ക്ലാസ്സിൽ പങ്കെടുത്ത വിദ്യാർത്ഥി വിന്നി വിൽസൺ നന്ദിയും പറഞ്ഞു.

