പേട്ട: സെൻ്റ് ആൻസ് പേട്ട ഇടവക കെ.സി.വൈ.എം.-ൻ്റെ നേതൃത്വത്തിൽ സമകാലിക മാധ്യമങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഫെബ്രുവരി ഒന്നിന് പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ഇടവകയിലെ വിദ്യാർത്ഥികളും യുവജനങ്ങളും പങ്കെടുത്തു. ഇടവക സഹവികാരി ഫാ. സിബിൻ പരിപാടി ഉദ്ഘാടനം ചെയ്തു. ദീപിക പത്രത്തിന്റെ ചീഫ് കോഡിനേറ്റിങ് ഓഫീസർ ഫാ. ജിനോ പുന്നമറ്റത്തിൽ ക്ലാസ്സ് നയിച്ചു. കെ.സി.വൈ.എം. അതിരൂപത വൈസ് പ്രസിഡൻ്റ് കുമാരി ശിൽപ ആശംസ പ്രസംഗം നടത്തി. ഇടവക വികാരി ഫാ. തിയോഡേഷ്യസ് ഡി’ക്രൂസ് കൗൺസിൽ സെക്രട്ടറി, ബി.സി.സി. കോഡിനേറ്റർ എന്നിവർ സന്നിഹിതരായിരുന്നു.

