കഴക്കൂട്ടം: തിരുവനന്തപുരം മരിയൻ എഞ്ചിനീയറിംഗ് കോളേജിനു കീഴിൽ പ്രവർത്തിക്കുന്ന മാനേജ്മെൻ്റ് സ്ഥാപനമായ മരിയൻ ബിസിനസ് സ്കൂളുമായി ചേർന്ന് സ്റ്റുഡൻ്റ് ചാപ്റ്റർ രൂപീകരണത്തിനുള്ള ധാരണാപത്രം നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് പേഴ്സണൽ മാനേജ്മെന്റ് (NIPM) ഒപ്പിട്ടു. മരിയൻ എഞ്ചിനീയറിംഗ് കോളേജിൽ ജനുവരി 31-ന് സംഘടിപ്പിച്ച ചടങ്ങ് പ്രിൻസിപ്പൽ ഡോ അബ്ദുൾ നിസാർ എം ഉദ്ഘാ ടനം ചെയ്തു. NIPM വൈസ് ചെയർമാൻ ഡോ. രാജേഷ് എസ് പൈൻകാവിൽ അദ്ധ്യക്ഷത വഹിച്ച പ്രസ്തുത പരിപാടിയിൽ NIPM പ്രതിനിധികളായ ഡോ പി . ഇലങ്കോ, ശ്രീ മാത്യു ടി ജേക്കബ് , ശ്രീമതി ഗീതാ സതീഷ്, എന്നിവർ സംസാരിച്ചു. മരിയൻ ബിസിനസ് സ്കൂൾ HOD ഡോ ഷിബുലാൽ എ എൽ , എൻ ഐ പി എം ഫാക്കൽറ്റി കോർഡിനേറ്റർ ശരണ്യ സത്യനേശൻ, പി ആർ ഓ രാഹുൽ എന്നിവർ സന്നിഹിതരായിരുന്നു

