അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫെറോനാ വിദ്യാഭ്യാസ ശുശ്രൂഷ സമിതി പൊതുവിജ്ഞാന ക്വിസ് മത്സരം ജനുവരി 31 ശനിയാഴ്ച ഫെറോനാ സെന്ററിൽ വച്ച് നടത്തി. വിദ്യാർത്ഥികളിൽ പൊതുവിജ്ഞാന പരീക്ഷയോട് താല്പര്യo വളർത്തുക, മത്സരപരീക്ഷകളിൽ വിജയം നേടുവാൻ അവരെ പ്രാപ്തരാക്കുക അതുവഴി ഭാവിയിൽ സർക്കാർ ഉദ്യോഗത്തിൽ കയറാൻ സഹായിക്കുക എന്നിവയാണ് ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യം. പ്രസ്തുത മത്സരത്തിന് ഫെറോന കോഡിനേറ്റർ ഫാ. ജോസഫ് പ്രസാദിന്റെ അധ്യക്ഷതയിൽ അതിരൂപത ബിസിസി ഡയറക്ടർ ഫാ സനീഷ് നേതൃത്വം നൽകി. ഫെറോനയിലെ 6 ഇടവകകളിലെ വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സ്ഥാനം അരയതുരുത്തി, രണ്ടാം സ്ഥാനം ആറ്റിങ്ങൽ, മൂന്നാം സ്ഥാനം അഞ്ചുതെങ്ങ് എന്നീഇടവകകൾ കരസ്ഥമാക്കി. വിജയികൾക്ക് ക്യാഷ് അവാർഡും എവറോളിംഗ് ട്രോഫിയും നൽകി. ഉദ്ഘാടന കർമ്മം കോഡിനേറ്റർ ഫാ.ജോസഫ് പ്രസാദും സ്വാഗതം ആനിമേറ്ററും കൃതജ്ഞത ഫെറോന കൺവീനറും പറഞ്ഞു. ഫെറോന എക്സിക്യൂട്ടീവ് അംഗങ്ങൾ എല്ലാവരും പ്രസ്തുതപരിപാടിയിൽ പങ്കെടുത്തു.

