കൊയ്ത്തൂർക്കോണം: പുതിയ അധ്യയാനവർഷം ആരംഭം കുറിച്ചതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പഠനനിലവാരവും സൗകര്യവും ഉയർത്തുന്നതിനായി കൊയ്ത്തൂർക്കോണം ഇടവകയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൊയ്ത്തൂർക്കോണം സെന്റ് ജോസഫ് ദൈവാലയത്തിലെ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ ജൂൺ 15 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം കെജി ക്ലാസ്സു മുതൽ പത്താം ക്ലാസ്സ് വരെയുള്ള അന്പതോളം വിദ്യാർത്ഥികൾക്കാണ് പഠനോപകരണവും ബാഗും നൽകിയത്. ഇടവക വികാരി ഫാ. ശാന്തപ്പൻ വിദ്യാർത്ഥികൾക്ക് ആശംസകൾ നേരുകയും ആശീർവദിക്കുകയും ചെയ്തു. കഴക്കൂട്ടം ഫെറോനാ വിദ്യാഭ്യാസ സെക്രട്ടറി ജിജോ, ഇടവക വിദ്യാഭ്യാസ കൺവീനവർ സജിത എന്നിവർ സന്നിഹിതരായിരുന്നു.