വലിയതുറ: വലിയതുറ ഫൊറോനയിൽ ചൈൽഡ് പാർലമെന്റ് അംഗങ്ങൾ ശിശുദിനം ആഘോഷിച്ചു. ചൈൽഡ് പാർലമെന്റ് ആരോഗ്യവകുപ്പ് മന്ത്രി മാസ്റ്റർ ജോഷ്വായുടെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടികൾ അതിരൂപത സാമൂഹ്യ ശൂശ്രൂഷ ഡയറക്ടർ ഫാ. ആഷ്ലിൻ ജോസ് ഉദ്ഘാടനം ചെയ്തു. ജോബി കോണ്ടൂറിന്റെ നേതൃത്വത്തിൽ വ്യക്തിത്വ വികസന ക്ലാസ് നടന്നു. തുടർന്ന് നടന്ന ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ആഘോഷ പരിപാടിയോടനുബന്ധിച്ച് റാലി, പ്രസംഗമത്സരം, ഉപന്യാസം മത്സരം കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി. സാമൂഹ്യ ശൂശ്രൂഷ ഫൊറോന കോഡിനേറ്റർ ഫാ. ബിജിൻ, ഫൊറോന വികാരി ഫാ. സാബാസ്, രൂപത ചൈൽഡ് പാർലമെന്റ് കോർഡിനേറ്റർ രമ്യ, ഫൊറോന ട്രഷറർ വില്ലി ബ്രോഡ്, ആനിമേറ്റർ ഷീജ എന്നിവർ സന്നിഹിതരായിരുന്നു.