ചെറായി: റവന്യൂ അവകാശങ്ങള്‍ ഉടനടി പുനഃസ്ഥാപി ക്കണമെന്ന ആവശ്യവുമായി മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ചെറായി -മുനമ്പം നിവാസികള്‍ ബീച്ച് വേളാങ്കണ്ണി മാതാ ദേവാലയാങ്കണത്തില്‍ നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കണ്ണൂര്‍ രൂപതാ നിയുക്ത സഹായ മെത്രാന് ഡോ. ഡെന്നിസ് കുറുപ്പശേരി സമരപ്പന്തലില്‍ എത്തി.
തീരജനതയ്ക്ക് നീതി ലഭിക്കും വരെ കൂടെ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബിന് കളത്തില്‍, കോട്ടപ്പുറം ഫാമിലി അപ്പതോലേറ്റ് ഡയറക്ടര്‍ ഫാ. അഗസ്റ്റിന് നിമേഷ് കാട്ടാശേരി, കോട്ടപ്പുറം രൂപതാ മതബോധന ഡയറക്ടര്‍ ഫാ. സിജോ വേലിക്കകത്തോട്ട്, കോഴിക്കോട് രൂപതാ പ്രൊക്രെറ്റര് ഫാ. പോള്‍ പേഴ്സി, കോഴിക്കോട് രൂപതാ ബിഷപ് സെക്രട്ടറി ഫാ. റെനി എന്നിവര്‍ സമര മുഖത്തു ഉണ്ടായിരുന്നു.