നീരോടി: സ്വയംസഹായ സംഘങ്ങളുടെ ശാക്തീകരണവും സാമ്പത്തിക വളർച്ചയും ലക്ഷ്യംവച്ച് തുത്തൂർ ഫൊറോനയിൽ ഓണം വിപണനമേള നടന്നു. സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ നടന്ന വിപണനമേള ഇടവക വികാരി ഫാ. പ്രമോദ് ഉദ്ഘാടനം ചെയ്തു. വിവിധതരം അച്ചാറുകൾ, പ ച്ചക്കറികൾ, തുണിത്തരങ്ങൾ, ഭക്ഷ്യവിഭവങ്ങൾ എന്നിവ വിവിധ സ്വയം സഹായ സംഘങ്ങൾ മേളയിലൂടെ വിറ്റു. സെന്റ്. നിക്കളോസ് സ്കൂൾ എച്ച്. എം സിസ്റ്റർ സുനിത സന്ദേശവും എസ്എച്ച് ജി രൂപത കോഡിനേറ്റർ ശ്രീമതി രാജമണി രാജു ആശംസകളും നേർന്നു. എസ്.എച്ച്.ജി ഫൊറോന പ്രസിഡന്റ് ശ്രീമതി ജീസസ് മേരി, ഫൊറോന ആനിമേറ്റർ ശ്രീമതി കനിജ പീറ്റർ എന്നിവർ സന്നിഹിതരായിരുന്നു.