വത്തിക്കാന്‍: ലോകമെമ്പാടുമുള്ള കുട്ടികളെ കാണാനും അവരുമായി സംവദിക്കാനും ഒരു ദിവസം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ. എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന ലോക യുവജനദിനത്തിന് സമാനമായാകും ലോക ശിശുദിനവും സംഘടിപ്പിക്കുക. ആദ്യ ലോക ശിശുദിനം 2024 മെയ് 25, 26 തീയതികളില്‍ നടക്കും.
കഴിഞ്ഞ നവംബറില്‍ മാര്‍പാപ്പ കുട്ടികള്‍ക്കൊപ്പം ഒരു ദിവസം പങ്കിട്ടിരുന്നു. ‘കുട്ടികളില്‍ നിന്നു പഠിക്കാം’ എന്ന പേരില്‍ നടത്തിയ ഈ പരിപാടിയില്‍ ലോകമെമ്പാടും നിന്നുള്ള 7500ല്‍ അധികം കുട്ടികളാണ് പങ്കെടുത്തത്. ഒമ്പതു വയസുകാരന് അലെസാണ്ഡ്രോയാണ് പാപ്പയ്ക്കു മുന്നില്‍ ശിശുദിനം വേണമെന്ന ആശയം മുന്നോട്ടുവെച്ചത്. ലോക യുവദിനത്തോട് അനുബന്ധിച്ച് പാപ്പ നടത്തിയ പോഡ്കാസ്റ്റിലൂടെയാണ് തന്നെപോലെയുള്ള കുട്ടികള്‍ക്കായും ഒരു ദിവസം വേണമെന്ന ആശയം കുഞ്ഞ് അലെസാണ്‍ഡ്രോ പാപ്പയോട് പങ്കുവെച്ചത്.
ആശയം നല്ലതാണെന്നും ശിശുക്കള്‍ക്കായി ഒരു ദിവസം നീക്കിവയ്ക്കാമെന്നും പാപ്പ അന്ന് വാക്കുനല്കി. തുടര്‍ന്നാണ് മെയ് മാസത്തില്‍ ശിശുദിനം സംഘടിപ്പിക്കാമെന്ന് പാപ്പ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കുട്ടികളെ ഏറെ സ്നേഹിച്ച യേശുവിനെ പോലെ ശിശുക്കള്‍ക്ക് പ്രത്യേക കരുതലും സ്നേഹവും പരിചരണവും നല്‍കണം. അവര്‍ എങ്ങനെയുള്ളൊരു ലോകത്തിലാണ് നാം വളരണമെന്ന് ആഗ്രഹിക്കുന്നത്, അതുപോലൊരു ലോകം അവര്‍ക്കായി നിര്‍മിക്കാന്‍ ഓരോരുത്തരും ഉത്സാഹിക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.