തിരുവനന്തപുരം: ആരോഗ്യപരിപാലന രംഗത്ത് സമഗ്രമായ സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജൂബിലി മെമ്മോറിയൽ ആശുപത്രിയിൽ പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പ് പദ്ധതിക്കും എക്സിക്യൂട്ടീവ് ലോഞ്ചിനും തുടക്കമായി. 2026 നവംബർ 14-ന് നടന്ന ചടങ്ങിൽ മോൺസിഞ്ഞോർ യൂജിൻ എച്ച്. പെരേര ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി മാനേജിങ് ഡയറക്ടർ ഫാ. ലെനിൻ രാജ് ഏവരെയും സ്വാഗതം ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. അനു ആന്റണി വർഗീസ് പ്രിവന്റീവ് ഹെൽത്ത് ചെക്കപ്പ് പദ്ധതിയുടെ ലക്ഷ്യങ്ങൾ, ലഭ്യമാകുന്ന സേവനങ്ങൾ, നേരത്തെയുള്ള രോഗനിർണയത്തിലൂടെയും കൃത്യമായ ആരോഗ്യ പരിശോധനയിലൂടെയും രോഗപ്രതിരോധം സാധ്യമാക്കുന്നതിന്റെ പ്രാധാന്യം എന്നിവ വിശദീകരിച്ചു. ആശുപത്രി അസിസ്റ്റന്റ് മാനേജിങ് ഡയറക്ടർ ഫാ. ബാബു രാജ്, മെഡിക്കൽ ഡയറക്ടർ ഡോ. ബിന്ദു രാജഗോപാൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആശുപത്രിയിലെ ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. പ്രതിരോധ ആരോഗ്യപരിപാലനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിനും വിവിധ വിഭാഗങ്ങളിലുള്ളവർക്ക് നിലവാരമുള്ളതും സമഗ്രവുമായ ആരോഗ്യപരിശോധനാ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ സംരംഭം.

