പൂവാർ : പുല്ലുവിള ഫൊറോനാ വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഫെറോനസംഗമം സംഘടിപ്പിച്ചു. പൂവാർ ഇടവക ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഫറോനാ വിദ്യാഭ്യാസ സംഗമത്തിൽ കോഡിനേറ്റർ ഫാ. ഫ്രഡി ജോയി അധ്യക്ഷത വഹിച്ചു. അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഇമ്മാനുവൽ സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വിദ്യാഭ്യാസത്തിൽ മികച്ച വിജയം കൈവരിക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഫെറോന വിദ്യാഭ്യാസ സമിതി സെക്രട്ടറി ശ്യാമ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലൊയോളാ അസിസ്റ്റന്റ് വികാരി ഫാ. ഐവിൻ ടോമി ആശംസകൾ നേർന്നു. സംഗമത്തിൽ ഫൊറോന തലത്തിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ വിജയം കൈവരിച്ചവർക്ക് സമ്മാനങ്ങൾ നൽകി. കൂടാതെ, സർക്കാർ ഉദ്യോഗത്തിൽ പ്രവേശിച്ചവരെയും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു. ഫെറോന ആനിമേറ്റർ മേരി ത്രേസ്യ മൊറായിസ് സ്വാഗതവും ഷാജി കൃതജ്ഞതയും രേഖപ്പെടുത്തി.


