തിരുവനന്തപുരം: കേരളാ ചലചിത്ര അക്കാദമിയുടെ പതിനഞ്ചാമത് അന്താരാഷ്ട്ര ഡോക്കുമെന്ററി & ഷോർട്ട് ഫിലിം ഫെസ്റ്റിൽ അതിരൂപതാംഗം ഡെന്നിസ് ഫ്രാൻസിന്റെ ഷോർട്ട് ഫിലിം “The Last Cry” പ്രദർശിപ്പിച്ചു. നിള തിയേറ്ററിൽ ആഗസ്റ്റ് അഞ്ചിനാണ് ഫിലിം പ്രദർശിപ്പിച്ചത്.
തീരത്തെ ഒരു മത്സ്യത്തൊഴിലാളി കുടുംബം നേരിടുന്ന ദാരിദ്ര്യത്തിന്റെ കഥയാണ് ഇതിലെ പ്രമേയം. ആധൂനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ നിന്നും തിരഞ്ഞെടുത്ത 125 ഷോർട്ട്ഫിലിമുകളിൽ ഒന്നായി “The Last Cry” തിരഞ്ഞടുത്തതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് സംവിധായകൻ പ്രതികരിച്ചു. ഉയരങ്ങളിലേക്കുള്ള യാത്രയിൽ ഇതൊരു ചവിട്ടുപടിയായിരിക്കുമെന്ന പ്രത്യാശയും പങ്കുവച്ചു. തിങ്ങിനിറഞ്ഞ പ്രദർശന വേദിയിൽ കാണികളുടെയും ഇതര സംവിധായകരുടെയും പ്രശംസ പിടിച്ചു പറ്റി.
മൾട്ടിമീഡിയായിൽ ഡിഗ്രി പഠനം നടത്തുന്ന ഡെന്നിസ് ഫ്രാൻസിസ് അതിരൂപതയിലെ പോങ്ങുംമൂട് ഇടവകാംഗവും ഫ്രാൻസിസ് – പ്രേമ ദമ്പതികളുടെ മകനുമാണ്. തിരുവനന്തപുരം അതിരൂപത മീഡിയകമ്മിഷൻ ഡെന്നിസ് ഫ്രാൻസിസിന് എല്ലാവിധ ആശംസകളും നേരുന്നു.