എതിരഭിപ്രായങ്ങളെ നേരിടാൻ സാധിക്കാതിരിക്കുന്നതാണ് സഭയുടെ ഇരുണ്ട കാലഘട്ടമെന്ന് പി. ഓ. സി. യിൽ വച്ച് നടന്ന മാധ്യമ സെമിനാർ ഉൽഘാടനം ചെയ്തു തലശ്ശേരി അതിരൂപത അധ്യക്ഷൻ അഭി. ജോസഫ് പംപ്ലാനി പിതാവ്. സ്വാതന്ത്ര ചിന്തയോടെ എതിർപ്പുകളെ നേരിടുകയാണ് യഥാർഥത്തിൽ വേണ്ടതെന്ന് പിതാവ് പറഞ്ഞു. വ്യത്യസ്തതകളും എതിരഭിപ്രായങ്ങളും സ്വതന്ത്ര മനസ്സോടെ സ്വീകരിക്കാൻ സഭാ അംഗങ്ങൾക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
24 ന്യുസ് ചാനലിലെ ശ്രീ. പി. പി. ജയിംസും, ശ്രീ. വിനോദ് കേ.ജെയിംസും പഠന ശിബിരം നയിച്ചു.