വികാസ് നഗർ: പേട്ട ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വികാസ് നഗർ സെന്റ് ജോസഫ് ദേവാലയത്തിലെ ശ്രീ സെൽവൻ -ലേഖ കുടുംബത്തിന് വിവിധങ്ങളായ ഫണ്ട് സമാഹരണത്തിലൂടെ ഭവനം പണിതു നൽകി. തിരുവനന്തപുരം ലത്തീൻ അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടർ ഫാ. ആഷ്‌ലിൻ ജോസ് ഭവനത്തിന്റെ ആശിർവാദ കർമ്മം നിർവഹിച്ചു. ഫൊറോനാ വികാരി ഫാ. റോബിൻസൺ ഇടവക വികാരി ഫാ. ജൂലിയസ് സാവിയോ, സാമൂഹ്യ ശുശ്രൂഷ അസിസ്റ്റന്റ് കോഡിനേറ്റർ ഫാ.നിധിൻ തോമസ്, ഡോക്ടർ സതീഷ്, ആരോഗ്യകാര്യ കമ്മീഷൻ കോഡിനേറ്റർ സിസ്റ്റർ സ്വപ്ന, ബിസിസി കോഡിനേറ്റർ സ്മിത, മറ്റ് സാമൂഹ്യ ശുശ്രൂഷ പ്രവർത്തകർ, ഇടവക അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്താൻ സാമൂഹ്യ ശുശ്രൂഷ പ്രവർത്തകർ പ്രതിജ്ഞാബദ്ധരാണെന്ന് തെളിയിക്കുന്നതാണ് ഈ ഭവന പദ്ധതി. ഭവന പദ്ധതിയുടെ പൂർത്തീകരണത്തിന് അതിരൂപതയിലെ വിവിധ ശൂശ്രൂഷകളുടെയും സമിതികളുടെയും സഹായ സഹകരണവും ഉണ്ടായിരുന്നു.