പേട്ട: പേട്ട ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സ്കിൽ ഡെവലപ്മെന്റ് & കരിയർ ഗൈഡൻസ് ക്ലാസ് നടത്തി. മേയ് 16-ന് പേട്ട ഇടവകയിൽ നടന്ന പരിപാടിയിൽ പ്രശസ്ത ട്രെയിനറും മോട്ടിവേഷൻ സ്പീക്കറുമായ ടൈറ്റസ് പി. ക്ലാസിന് നേതൃത്വം നൽകി. ഫാ. തിയോഡൈഷ്യസ് പരിപാടിയുടെ ലക്ഷ്യങ്ങളെ വിവിരിച്ചു. വിവിധ തൊഴിലുകൾ, കോഴ്സുകൾ. വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും കടമകൾ എന്നിവയിലധിഷ്ടിതമായ വിവരണങ്ങളും നിർദ്ദേശങ്ങളും ക്ലാസിൽ നൽകി. ഫെറോന ആനിമേറ്റർ മെറീന ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. സോഫിയ കൃതജ്ഞത പറഞ്ഞു.
