കഴക്കൂട്ടം: കഴക്കൂട്ടം ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് & മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. മേയ് 17-ന് ഫാത്തിമ മാതാ കഴക്കൂട്ടം ഇടവകയിൽ നടന്ന പരിപാടിയിൽ പ്രശസ്ത ട്രെയിനറും മോട്ടിവേഷൻ സ്പീക്കറുമായ ടൈറ്റസ് പി. ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾ ഭാവി ലക്ഷ്യങ്ങൾ തിരിച്ചറിയുക, അനുയോജ്യമായ കരിയർ മേഖലകൾ തിരഞ്ഞെടുക്കുക, ആത്മവിശ്വാസം വർധിപ്പിക്കുക എന്നിവ ക്ലാസിൽ വിശദീകരിച്ചു. ഫെറോന കൺവീനർ ഡിറ്റിൻ ആൻഡ്രൂസ് സ്വാഗതവും വിദ്യാഭ്യാസ ശ്രുശൂഷ സമിതിയംഗം ജോൺ സക്രിയ നന്ദിയും പറഞ്ഞു. ഫെറോന കോഡിനേറ്റർ ഫാ. ലാസർ ബനഡിക്ട്, വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങൾ, ആനിമേറ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

