വെള്ളയമ്പലം: കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ ചരിത്രകാരന്മാരുടെ കൂട്ടായ്മയായ കേരള ലാറ്റിൻ കാത്തലിക്ക് ഹിസ്റ്ററി അസോസിയേഷൻ ( KLCHA) സംസ്ഥാന സമ്മേളനം ഫെബ്രുവരി 25, 26 തീയതികളിൽ തിരുവനന്തപുരം വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വെച്ച് നടക്കും. ഫെബ്രുവരി 25 വൈകുന്നേരം 6 മണിക്ക് സംസ്ഥാന പ്രസിഡന്റ് ഡോ. ചാൾസ് ഡയസ് എക്സ്. എം. പി യുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുരം അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേര, ലാറ്റിൻ കാത്തലിക് ഹെറിറ്റേജ് കമ്മീഷൻ സെക്രട്ടറി ഡോ. ആന്റണി പാട്ടപ്പറമ്പിൽ, KLCHA ഡയറക്ടർ ഡോ. റോക്കി റോബി കളത്തിൽ എന്നിവർ സംസാരിക്കും. കേരള ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ ഹെറിറ്റേജ് കമ്മീഷൻ ചെയർമാനും കണ്ണൂർ ബിഷപ്പുമായ ഡോ. അലക്സ് വടക്കുംതല കേരള സംസ്ഥാന ആർകൈവ്സ് മുൻ ഡയറക്ടർ ഡോ. S. റെയ്‌മൻ, KLCHA സെക്രട്ടറി ഡോ. ഗ്രിഗറി പോൾ, എന്നിവർ വിവിധ വിഷയങ്ങളിൽ ക്‌ളാസുകളെടുക്കും .
ഫെബ്രുവരി 26-നു രാവിലെ 11 മണിക്ക് സ്വാതന്ത്ര്യ സമരസേനാനിയും കേരളത്തിലെ ആദ്യ വനിതാ മന്ത്രിയുമായിരുന്ന ആനി മസ്‌ക്രീൻ അനുസ്മരണ സമ്മേളനം നടക്കും. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോ സമ്മേളനം ഉദ്ഘാടനം ചെയ്യും. KPCC മുൻപ്രസിഡന്റ് വി. എം. സുധീരൻ ‘ആനി മസ്‌ക്രീൻ തിരുവിതാംകൂർ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സമുജ്വലതാരം’ എന്ന പുസ്തകം പ്രകാശനം ചെയ്യും. ഡോ. അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരനും ഗവേഷകനും അധ്യാപകനുമായ ഡോ. ബി. ശോഭനനെ ചടങ്ങിൽ ആദരിക്കും .