പാളയം: പാളയം ഫൊറോനയിൽ പുതിയതായി നേതൃത്വസ്ഥാനത്തേക്ക് വന്ന അടിസ്ഥാന ക്രൈസ്തവ സമൂഹത്തിന് നേതൃത്വ പരിശീലനം നൽകി. ഫെബ്രുവരി 23 ഞായറാഴ്ച പാളയം മദർ തെരേസ ഹാളിൽ വച്ച് നടന്ന പരിശീലനത്തിൽ ബി.സി.സി വൈദിക കോഡിനേറ്റർ ഫാ. തോമസ് ഏവരേയും സ്വാഗതം ചെയ്തു. ഫൊറോന വികാരി മോൺ വിൽഫ്രഡ് ആമുഖ പ്രഭാഷണം നടത്തി. ബി.സി.സി യുടെ ലക്ഷ്യം, ലീഡേഴ്സിന്റെ കടമകൾ, ഉത്തരവാദിത്വങ്ങൾ, ചുമതലകളും. എപ്രകാരം ബി.സി.സി യൂണിറ്റുകളെ നയിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് അറിവും ബോധ്യവും നൽകുന്ന പരിശീലത്തിന് അതിരൂപത അല്മായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ് നേതൃത്വം നൽകി. 10 ഇടവകകളിൽ നിന്നായി 170 പേർ പങ്കെടുത്തു. മണക്കാട് ഇടവകവികാരി ഫാ. സെബാസ്റ്റ്യൻ കളമ്പാടൻ ഫൊറോന ബി.സി.സി സെക്രട്ടറി ആർ രാജപ്പൻ എന്നിവർ സന്നിഹിതരായിരുന്നു. ഫൊറോന ആനിമേറ്റർ സിസ്റ്റർ ആലീസ് മേരി നന്ദി അർപ്പിച്ചു.