പറവൂർ: ഡോൺബോസ്കോ ആശുപത്രിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കത്ത് ലാബിന്റെ ഉദ്ഘടനം, കേരള നിയമസഭയുടെ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് അഡ്വക്കേറ്റ് ശ്രീ. വി. ഡി. സതീശൻ നിർവഹിച്ചു. കോട്ടപ്പുറം രൂപതയുടെ വികാരി ജനറൽ മോൺസിഞ്ഞോർ ആന്റണി കുരിശിങ്കൽ അധ്യക്ഷത വഹിച്ചു.
പറവൂർ നഗരസഭാ അധ്യക്ഷ ശ്രീമതി. പ്രഭാവതി ടീച്ചർ ആശുപത്രിയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു. നഗരസഭാ പ്രതിപക്ഷനേതാവ് ശ്രീ. ടി. വി. നിധിൻ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ലോഗോ ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ട് ഡോ. പൗലോസ് മത്തായിക്ക് കൈമാറുകയും, കൗൺസിലർ ശ്രീ. ജി. ഗിരീഷ് ഇ. എസ്. ഐ യുടെ ലോഗോ കാർഡിയോളോജിസ്റ് ഡോ. കെ. എ. ഹംസയ്ക്ക് നൽകിക്കൊണ്ടും നാടിന് സമർപ്പിച്ചു.
ആശുപത്രി ഡയറക്ടർ ഫാ. ക്ലോഡിൻ ബിവേര, നഗരസഭാ വൈസ് ചെയർമാൻ ശ്രീ. എം. ജെ. രാജു, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ജില്ലാ കോഡിനേറ്റർ ശ്രീമതി. ഹേമ, ഫാ. ഷാബു കുന്നത്തൂർ, അഡ്വ. റാഫേൽ ആന്റണി, ഡോ. പൗലോസ് മത്തായി, ഡോ. കെ. എ. ഹംസ, ഡോ. വിനോദ് തോമസ്, ശ്രീ. എ. കെ. മുരളീധരൻ, സിസ്റ്റർ പ്രഭ എന്നിവർ പ്രസംഗിച്ചു.