കാൽപന്തു തട്ടി റാവിസ് കപ്പ് നേടി പൂവാർ എസ്.ബി.എഫ്.എ. ഒന്നിനെതിരെ 2 ഗോളുകൾക്ക് സെന്റ് തോമസ് വലിയവേളിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് സെവൻസ് ടൂർണമെന്റിൽ സെൻ്റ്. ബേർത്തലോമിയോ ഫുട്ബോൾ അസോസിയേഷൻ, പൂവാർ കപ്പ് സ്വന്തമാക്കിയത്. സബ് കളക്ടർ അനു എസ്. നായർ, നടൻ ബാബു ആന്റണി, ജോബി ജോസഫ്, അനിൽ ജോർജ് എന്നിവർ ചേർന്ന് ഒരു ലക്ഷം രൂപ ക്യാഷ് അവാർഡും കപ്പും വിജയികൾക്ക് സമ്മാനിച്ചു.
ജൂനിയർ വിഭാഗത്തിൽ കോവളം എഫ്.സി താരങ്ങൾ വിജയം സ്വന്തമാക്കി. സെന്റ് അലോഷ്യസ് പള്ളത്തെ ഒന്നേ പൂജ്യത്തിന് പരാജയപ്പെടുത്തികൊണ്ട് കോവളം എഫ്.സി. വിജയം കൈവരിച്ചു.കോവളം എഫ്.സി. മലപ്പുറത്തെയും സെന്റ് അലോഷ്യസ് പള്ളം, നേതാജി തൂത്തൂരിനെയും പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്.
പൂവാർ എസ്.ബി.എഫ്.എ. ടീമംഗം സച്ചിൻ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. സെന്റ് തോമസ് വലിയവേളിയിലെ എൽക്റ്റൻ മികച്ച ഗോൾകീപ്പറായും, കോവളം എഫ്സിയുടെ ജിത്തുവിനെ ഭാവിയുടെ താരമായും തിരഞ്ഞെടുത്തു.
കടലോരം സൊസൈറ്റി ഫോർ എംപവറിംഗ് യൂത്തിന്റെ നേതൃത്വത്തിലാണ് ടൂർണമെന്റ് നടന്നത്.പ്രസിഡന്റ് ടി. ജെ. മാത്യു, റാവിസ് ഗ്രൂപ്പ് ജനറൽ മാനേജർ അനിൽ ജോർജ്, ഹെഡ് കോച്ച് എബിൻ റോസ് തുടങ്ങിയവർ നേതൃത്വം നൽകി.