കേരള ലാറ്റിൻ കാത്തലിക്ക് വുമൺസ് അസോസിയേഷന്റെ (കെ എൽ സി ഡബ്ല്യൂ എ) നേതൃത്വത്തിൽ ജൂൺ
6 ആം തീയതി ആനി മസ്‌ക്രീൻ ജന്മദിനം ആഘോഷിച്ചു.ലത്തീൻ അതിരൂപതയിൽ നിന്നും പൊതു സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകി മണ്മറഞ്ഞു പോയ ആനി മസ്ക്രീന്റെ ജന്മദിനമാണ് കെ എൽ സി ഡബ്ല്യൂ എ യുടെ സ്ഥാപക ദിനമായി ആചരിച്ചു വരുന്നത്. ആനി മസ്‌ക്രീൻ സ്‌ക്വയറിൽ വച്ച് തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ നെറ്റോ ധീര വനിതയായ ചരിത്ര പുത്രി ആനി മസ്‌ക്രീന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ വച്ച് നടന്ന കാര്യപരിപാടി കേരള ട്രാൻസ്‌പോർട് വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജു ഉദ്ഘാടനം ചെയ്തു.അതിരൂപത അധ്യക്ഷൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഒപ്പം വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെ ആദരിച്ചു.12 രൂപത പ്രതിനിധികൾക്കൊപ്പം ജൂനിയർ ആനി മസ്‌ക്രീനും ദീപം തെളിയിച്ചു.കേരളത്തിന്റെ ഛാൻസിറാണി എന്നറിയപ്പെടുന്ന ആനി മസ്‌ക്രീനെ പറ്റിയുള്ള ചരിത്ര വിവരങ്ങൾ ഡിപ്പാർട്ട്മെന്റ് ഓഫ് കോ-ഓപ്പറേഷൻ ഗവ. സെക്രെട്ടറി ശ്രീമതി മിനി ആന്റണി IAS വനിതകൾക്ക് പ്രചോതനമാകുന്ന തരത്തിൽ അവതരിപ്പിച്ചു.നിയമസഭ പുസ്തകത്തിലെ ഒന്നാം വോളിയത്തിലെ 323-മത്തെ പേര് ആദ്യത്തെ ഹെൽത്ത് മിനിസ്റ്ററായ ആനി മസ്‌ക്രീന്റെതാണെന്നും ചുരുക്കം ചിലരിൽ അറിയപ്പെടേണ്ട ഒരാളല്ല ആനി മസ്‌ക്രീനെന്നും ശ്രീമതി മിനി ആന്റണി IAS പറഞ്ഞു.വെള്ളയമ്പലം അനിമേഷൻ സെന്ററിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ ശ്രീമതി ബീന പോൾ, ശ്രീമതി മേരി പുഷ്പം, ശ്രീമതി ജെയിൻ ആൻസിൽ ഫ്രാൻസിസ്, ശ്രീമതി ഷേർളി ജോണി,റവ. ഫാ. തോമസ് തറയിൽ, റവ. ഫാ. ഷാജ് കുമാർ, റവ. ഫാ. മൈക്കിൾ തോമസ്, ശ്രീ പാട്രിക് മൈക്കിൾ, സിസ്റ്റർ എമ്മ മേരി എഫ് ഐ എച്ച്, ശ്രീമതി തെരേസ, ശ്രീമതി സ്റ്റെർളി സ്റ്റാൻലി, ശ്രീമതി സുജ ജെയിംസ്,ശ്രീമതി റോസക്കുട്ടി ടീച്ചർ, ശ്രീമതി മെറ്റിൽഡ മൈക്കിൾ, ശ്രീമതി കർമ്മലി സ്റ്റീഫൻ തുടങ്ങിയവർക്കൊപ്പം വിവിധ രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖർ പങ്കെടുത്തു.