തൃക്കാണ്ണാപുരം: തൃക്കാണ്ണാപുരം ഇടവക അൽമായ ശ്രൂശൂഷ സമിതിയും വിദ്യാഭ്യാസ ശ്രൂശൂഷ സമിതിയും സംയുക്തമായി കുട്ടികൾക്കും മാതാപിതാക്കൾക്കും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തൃക്കണ്ണപുരം പാരിഷ് ഹാളിൽ വെച്ചു നടന്ന പരിപാടി ഇടവക വികാരി ഫാ. ലിജു ഉൽഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ അഭിജിത്ത് ക്ലാസ് നയിച്ചു. വിവിധ പ്രസന്റേഷനുകളുടെ സഹായത്തോടെ നടന്ന ക്ലാസ് പങ്കെടുത്തവർക്ക് ലഹരയുടെ ദോഷവശങ്ങളെക്കുറിച്ച് അവബോധം നൽകാൻ ഉപകരിച്ചു. അൽമായ ശ്രൂശൂഷ കൺവീനർ സ്വാഗതവും, വിദ്യാഭാഭ്യസ് ശ്രൂശൂഷ കൺവീനർ നന്ദിയും പറഞ്ഞു.


