പാളയം: പാളയം ഫെറോന സമിതി ഫ്രാൻസിസ് അസ്സീസിയുടെ വർഷാചരണത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. ഒക്ടോബർ 4 ഞായറാഴ്ച പാളയം കത്തീഡ്രൽ സെന്റ്റ മദർ തെരേസ ഹാളിൽ വച്ച് നടന്ന സെമിനാറിൽ ഫാ. നിജു അജിത്ത് അധ്യക്ഷത വഹിച്ചു. മോൺ. വിൽഫ്രഡ് ഇ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഫാ. സെബാസ്റ്റ്യൻ സന്നിഹിതനായിരുന്ന സെമിനാറിൽ ഫാ. അരുൺരാജ് മാനുവൽ ക്ലാസ് നയിച്ചു. പാളയം ഫെറോനായിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള ബിസിസി ലീഡേഴ്സ് സെമിനാറിൽ പങ്കെടുത്തു. ഫെറോനാ കോഡിനേറ്റർ സ്വാഗതവും, പുന്നയ്ക്കാ മുകൾ ഇടവക കോഡിനേറ്റർ നന്ദിയും അർപ്പിച്ചു. ഫെറോന ആനിമേറ്റർ സിസ്റ്റർ സോണിയ, പാളയം ഇടവക കോഡിനേറ്റർ പോൾ പട്ടത്താനം എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

