പള്ളം: പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി പൊതുവിജ്ഞാന മത്സര പരീക്ഷ സംഘടിപ്പിച്ചു. ഒക്ടോബർ 10 ശനിയാഴ്ച പള്ളം ഇടവക കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന മത്സരത്തിൽ ഫെറോനയിലെ 11 ഇടവകകളിൽ നിന്നും 11 ടീമുകൾ പങ്കെടുത്തു. വിവിധ വിഷയങ്ങളിന്മേൽ 10 റൗണ്ടുകളിലായി നടന്ന പരീക്ഷയിൽ ഒന്നാം സ്ഥാനം 5000 രൂപയും ട്രോഫിയും പരുത്തിയൂർ ഇടവക കരസ്ഥമാക്കി. രണ്ടാം സ്ഥാനം 3000 രൂപയും ട്രോഫിയും പുതിയതുറ ഇടവക, മൂന്നാം സ്ഥാനം 2000 രൂപയും ട്രോഫിയും പള്ളം ഇടവക എന്നീ ടീമുകൾ നേടി. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനമായി മെഡൽ നൽകി ആദരിച്ചു. ഫാ. ഫ്രഡി ജോയ് ചോദ്യകർത്താവായിരുന്ന പരിപാടിക്ക് ആനിമേറ്റർ മേരി ത്രേസ്യ മൊറൈസ് ഫറോന സമിതി അംഗങ്ങൾ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.


