കരുംകുളം: പുല്ലുവിള ഫെറോന വിദ്യാഭ്യാസ ശുശ്രൂഷസമിതിയുടെ ആഭിമുഖ്യത്തിൽ LP, UP HS വിഭാഗം വിദ്യാർത്ഥികൾക്ക് ജൂൺ 26 വെള്ളിയാഴ്ച കരുംകുളം സെന്റ് ആൻഡ്രൂസ് ഇടവക എൽ.പി. സ്കൂളിൽ വച്ച് വായനാദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഫെറോനയിലെ 13 ഇടവകകളിൽ നിന്ന് 109 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. പദ്യപാരായണം, കഥ പറയൽ, വായന, ഉപന്യാസം, പ്രസംഗം എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കോഡിനേറ്റർ ഫാ. ഫ്രഡി ജോയി നിർവഹിച്ചു. ഫൊറോനാ വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.


