പുതിയതുറ: പുതിയതുറ ഇടവകയിൽ തപസ്സുകാലത്തിനോടനുബന്ധിച്ച് വാർഡുതല സംഗമം നടത്തി. വിവിധ തിയതികളിലായി മൂന്ന് ഘട്ടമായാണ് സംഗമം നടത്തിയത്. ഒന്നാം ഘട്ടത്തിൽ അംഗങ്ങളിൽ ഐക്യവും കൂട്ടായ്മയും വർദ്ധിപ്പിക്കാനായി വിവിധ പരിപാടികൾ അവതരിപ്പിച്ചു. രണ്ടാംഘട്ടം വചനവിചിന്തനം നടത്തി. ‘പാപികളായ മക്കളോടുള്ള പിതാവിന്റെ അനന്തകരുണ’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വചന വിചിന്തനത്തിന് ധൂർത്തപുത്രന്റെ ഉപമ പ്രമേയമാക്കി. മൂന്നാംഘട്ടത്തിൽ ദിവ്യകാരുണ്യ ആരാധന വാർഡുതലത്തിൽ നടത്തി. തപസ്സുകാലത്ത് നടന്ന ഈ ഒരുക്കത്തിന് ഇടവക വികാരിയും സഹവികാരിയും നേതൃത്വം നൽകി.

