കൊച്ചുവേളി: കൊച്ചുവേളി ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി X, +1 & +2 വിദ്യാർത്ഥികൾക്കായി പരീക്ഷ മുന്നൊരുക്ക ക്ലാസ് നടത്തി. ഫെബ്രുവരി 1 ഞായറാഴ്ച സെന്റ്. ജോസഫ്സ് ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസിന് അതിരൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി റിസോഴ്സ് ടീം അംഗവും സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂൾ അധ്യാപികയുമായ ഹെർമിന സേവ്യർ നേതൃത്വം നൽകി. നല്ല പഠന ശീലങ്ങൾ, ഉന്നത വിജയം കരസ്ഥമാക്കനുള്ള സ്റ്റഡി ടിപ്സ്, മാനസിക സമ്മർദം നിയന്ത്രിക്കാൻ സഹായകമാകുന്ന ഘടകങ്ങൾ, പരീക്ഷയ്ക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ക്ലാസിൽ വിശദീകരിച്ചു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി പ്രതിനിധികൾ, ഫെറോന ആനിമേറ്റർ മേരി ഫാത്തിമ എന്നിവർ സന്നിഹിതരായിരുന്നു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി ഷൈനി ഫെർണാണ്ടസ് സ്വാഗതവും ക്ലാസിൽ പങ്കെടുത്ത പ്ലസ് ടു വിദ്യാർത്ഥി സുജ നന്ദിയും പറഞ്ഞു.

