തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത കെ. സി. വൈ. എം. രൂപത റിസോഴ്സ് ടീം രൂപീകരിച്ചു. വിവിധ ഫെറോനകളിൽ നിന്നുള്ള മുൻകാല കെ. സി. വൈ. എം. പ്രവർത്തകരും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരുമായ 20 യുവജനങ്ങൾ റിസോഴ്സ് ടീമിന്റെ ഭാഗമായി. ഇവർക്കായി ശ്രീ. സെൽവിയൂസ് സാറിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി. നേരിനൊപ്പം കൈകോർത്തു മുന്നേറുവാനും പ്രത്യാശയുടെ തീർത്ഥാടകരാകുവാനും യുവജനങ്ങളെ കൂടുതൽ പ്രാപ്തരാക്കുവാൻ ഈ ജൂബിലി വർഷത്തിൽ സാധ്യമാകട്ടെയെന്ന് ഡയറക്ടർ ഫാ. ഡാർവ്വിൻ ആശംസിച്ചു.