കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ ഇടം നേടിയിരുന്ന തിരുവനന്തപുരം വെട്ടുകാട് കടൽത്തീരത്ത് താമസിക്കുന്ന കേരള വനിതാ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ പ്രീത ജെറാൾഡിന്റെയും സഹോദരി വിനിതയുടെയും അവസ്ഥ. കടുത്ത കടൽ കയറ്റത്തെ തുടർന്ന എപ്പോൾ വേണമെങ്കിലും തകരാവുന്നതരത്തിൽ അപകടാവസ്ഥയിലായ വീടിന്റെ വാർത്ത ശ്രദ്ധയിൽപ്പട്ടയുടനെ ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം.എ യൂസഫലി അടിയന്തിര സഹായമായി 10ലക്ഷം രൂപ അനുവദിച്ചു. മൽസ്യതൊഴിലാളിയായ ജെറാൾഡിന്റെയും സനോവമേരിയുടെയും മക്കളാണ് ഇല്ലായ്മകൾക്കെതിരെ പോരാടിയ പ്രീതയും വിനീതയും.
തീരത്തെ ചെറ്റക്കുടിലിൽസിച്ചിരുന്ന താരങ്ങൾക്ക് സർക്കാർ സഹായത്തോടെ 2011ൽ ഇപ്പോൾ തകർന്ന വീട് നിർമ്മിച്ചു നൽകുകയായിരുന്നു. തൊട്ടടുത്ത് തന്നെ സഹോദരിയും വീട് നിർമ്മിച്ചു. ഈ വീടുകളാണ് കടലാക്രമണത്തിൽ അടിത്തറ ഒലിച്ചുപോയി അപകടാവസ്ഥയിൽ ആയത്. ഗതാഗത മന്ത്രിയുടെ ഓഫീസിൽ വച്ച് പ്രീതയ്ക്കും വിനീതയ്ക്കും 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ സന്നിഹിതനായിരുന്നു.