പേട്ട: പേട്ട ഫൊറോനയിൽ അൽമായ ശുശ്രൂഷ സമിതി ജൂൺ 25 വ്യഴാഴ്ച നേതൃസംഗമം നടത്തി. ഫെറോന കോഡിനേറ്റർ ഫാ. ദേവസ്യ അദ്ധ്യക്ഷത വഹിച്ച ഫെറോന വികാരി ഫാ. റോഡ്രിഗ് കുട്ടി ഉദ്ഘാടനം ചെയ്തു. അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. ബീഡ് മനോജ് അനുഗൃഹ പ്രഭാഷണം നടത്തി. KLCA ഫൊറോന പ്രസിഡൻറ് ജോയ്, KLCWA ഫൊറോന പ്രസിഡൻറ് ഉണ്ണിമേരി എന്നിവർ ആശസകളർപ്പിച്ച് സംസാരിച്ചു. ഫൊറോനാ കൺവീനർ ആൻ്റണി ആൽബർട്ട് സ്വാഗതവും ട്രഷറർ ഷൈനി കൃതജ്ഞതയുമേകി. നേതൃസംഗമത്തിൽ ആനിമേറ്റർ, ഉൾപ്പെടെ വിവിധ ഇടവകകളിൽ നിന്നുള്ള അൽമായ, സമുദായ, ഭക്ത സംഘടനകളിൽ നിന്നുള്ള പ്രതിനിധികളും ഫോറങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.

