തിരുവനന്തപുരം അതിരൂപതാ ബൈബിൾ കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന ബൈബിൾ ഡയറി വചനം-2023 ഉടൻ പുറത്തിറങ്ങുന്നു. പതിവുപോലെ ദിവ്യബലിയിലെ അനുദിന വായനകൾ, വചന വിചിന്തനം, അനുദിന വിശുദ്ധർ, എന്നിവ ഉൾപ്പെടുത്തിയ ബൈബിൾ ഡയറി അനുദിന ദിവ്യബലിയർപ്പണത്തിന് ഒരുങ്ങുന്നതിനും വിശ്വാസികളുടെ ആത്മീയ വളർച്ചയ്ക്കും സഹായിക്കുന്ന രീതിയിലുമാണ് തയ്യാറാക്കിയിരിക്കുന്നത്.
394 പേജുകളുള്ള വചനം -2023 ബൈബിൾ ഡയറിയുടെ വില 200 രൂപയാണ്. 50-ൽ കൂടുതൽ കോപ്പികൾ ഓഡർ ചെയ്യുന്നവർക്ക് അവരുടെ അഡ്രസ്സിൽ ഡയറികൾ നേരിട്ടെത്തിച്ചു നൽകും. ബൈബിൾ ഡയറി അജപാലനശുശ്രൂഷാ ഓഫീസിലും സെന്റ് പോൾ ബുക്ക് സ്റ്റാളിലും ലഭ്യമാകും.
ഓഡർ ചെയ്യുന്നതിനായി ബന്ധപ്പെടേണ്ട നമ്പർ : 9400081767, 0471-2724001