വിഴിഞ്ഞത്തെ സമരത്തിനെതിരഭിപ്രായമുള്ള മത്സ്യത്തൊഴിലാളികൾ തിരുവനന്തപുരം ലത്തീൻ അതിരൂപതയിലുണ്ടെന്നും വിഴിഞ്ഞത്തുണ്ടായ സംഘർഷത്തിനെതിരെ സമരാനുകൂലികളല്ലാത്ത ജനങ്ങൾ പ്രതിഷേധിച്ചുവെന്നുമുള്ള മാധ്യമങ്ങളുടെ വ്യാജ പ്രചരണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകുകയാണ് വിഴിഞ്ഞം ഇടവക വികാരിയായ ഫാ. മെൽക്കൺ.
വിഴിഞ്ഞം ഇടവകയെയും രൂപതയും തമ്മിൽ തെറ്റിക്കാൻ കുൽസിതമായ മാർഗങ്ങളിലൂടെ പലരും ശ്രമിക്കുകയാണ് ഇതിലൊന്നും ആരും വീണു പോകരുതെന്നും, വിഴിഞ്ഞം ഇടവക ഒന്നിച്ചു നിൽക്കുന്നത് കണ്ട് ഹാലിളകി ഐക്യം തകർക്കാൻ വേണ്ടി ഒരുപാട് ശക്തികൾ ഇപ്പോൾ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി പത്രവും അതുപോലെ ഇന്നലെ മാതൃഭൂമി ചാനലും പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമരക്കാർ പുറത്തു നിന്നുള്ളവരാണെന്നും, വിഴിഞ്ഞത്തെ ജനങ്ങൾക്കീ സമരത്തിൽ പങ്കില്ലെന്നുമുള്ള ആരോപണങ്ങൾക്കു ശേഷമായാണിപ്പോൾ ജനങ്ങൾക്കിടയിൽ പലയഭിപ്രായമുണ്ടെന്ന പുതിയ കണ്ടുപിടിത്തവുമായി പാർട്ടി പത്രവും മാതൃഭൂമി ദിനപത്രവും മുൻപോട്ട് വന്നിരിക്കുന്നത്.