തിരുവനന്തപുരം അതിരൂപതയിലെ വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിൽ ക്രിസ്തുരാജത്വ തിരുനാളോടനുബന്ധിച്ച് പന്തൽ കാൽനാട്ടു കർമ്മം ഇടവക വികാരി ഫാ. റവ ജോർജ്. ജെ. തോമസ് നിർവ്വഹിച്ചു. ഞായറാഴ്ച രാവിലെ ആദ്യത്തെ കുർബാനയ്ക്കുശേഷമാണ് കർമ്മം നടന്നത്. ഇടവക അംഗങ്ങളുടെയും, പാരിഷ് കൗൺസിൽ അംഗങ്ങളുടെയും പങ്കാളിത്തത്തോടെ പന്തൽ കാൽനാട്ടു കർമ്മം നിർവഹിച്ചത്.
നവംബർ 12 മുതൽ 21 വരെ നീണ്ടുനിൽക്കുന്ന ക്രിസ്തുരാജത്വ തിരുനാൾ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും നടക്കുകയെന്ന് ഇടവകവികാരി അറിയിച്ചു. ക്രിസ്തുരാജന്റെ തിരുസ്വരൂപം വണങ്ങുന്ന തിനും ദർശിക്കുന്നതിനും അനുഗ്രഹം തേടുന്നതിനുമായി ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ഈ തീർത്ഥാടന കേന്ദ്രത്തിൽ എത്തുന്നത്. റെവ. ഫാ. വിജിൽ ജോർജ്, റെവ. ഫാ. ബിജോയ് എന്നവരാണ് സഹവികാരിമാർ.