തിരുവനന്തപുരം: അജു വർഗ്ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന ” സ്വർഗം ” നവംബർ എട്ടിന് പ്രദർശനത്തിനെത്തുന്നു. കുടുംബ പശ്ചാത്തലത്തിൽ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളും അതിലൂടെ തിരിച്ചറിയുന്ന ചില യാഥാർഥ്യങ്ങളുമാണ് തികച്ചും ലളിതമായി നർമ്മരസത്തോടെ “സ്വർഗ”ത്തിൽ തെളിയുന്നത്. വിവിധ രാജ്യങ്ങളിലുള്ള പതിനഞ്ചോളം പ്രവാസികൾ ക്രിസ്തീയ മൂല്യങ്ങളെ അടിസ്ഥാനമാക്കി നിർമ്മിച്ച ആദ്യ ചിത്രമാണ് സ്വർഗം.
സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോക്ടർ ലിസി കെ ഫെർണാണ്ടസ് ആൻഡ് ടീം ചേർന്ന് നിർമ്മിക്കുന്ന “സ്വർഗം” ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഒരു സെക്കന്റ് ക്ലാസ് യാത്ര’ എന്ന ചിത്രത്തിന് ശേഷം റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഡോക്ടർ ലിസി കെ ഫെർണാണ്ടസ് എഴുതിയ കഥയ്ക്ക് സംവിധായകൻ റെജിസ് ആന്റണി, റോസ് റെജിസ് എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണമെഴുതിയിരിക്കുന്നത്. കലാസാംസ്കാരിക മേഖലകളിൽ നന്മയുടെ സാന്നിധ്യം അറിയിക്കാൻ സിനിമ തിയേറ്ററനുഭവത്തിൽ കണ്ട് വിജയിപ്പിക്കണമെന്ന് അണിയറപ്രവർത്തകർ ആവശ്യപ്പെട്ടു.