വാഷിംഗ്ടണ്‍ ഡിസി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഉണ്ടായ വധശ്രമത്തില്‍ നിന്ന് തന്റെ ജീവന്‍ രക്ഷിച്ചതിന് പിന്നില്‍ ദൈവത്തിന് പദ്ധതിയുണ്ടെന്ന് ഏറ്റുപറഞ്ഞ് യുഎസിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാള്‍ഡ് ട്രംപിന്റെ നന്ദിപ്രസംഗം.
നോര്‍ത്ത് കരോലിന, ജോര്‍ജിയ, പെന്‍സില്‍വാനിയ എന്നീ മൂന്ന് നിര്‍ണായക സംസ്ഥാനങ്ങളില്‍ വിജയം ഉറപ്പാക്കിയ ശേഷം ഫ്‌ളോറിഡയിലെ പാം ബീച്ചില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്. ചരിത്രത്തിലെ സമാനതകളില്ലാത്ത രാഷ്ട്രീയ മുന്നേറ്റമാണ് തിരഞ്ഞെടുപ്പ് വിജയമെന്നും അമേരിക്കയെ രക്ഷിക്കാനാണ് തന്റെ ജീവന്‍ ദൈവം രക്ഷിച്ചതെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയുടെ കഴിഞ്ഞ 120 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വ്യക്തി തുടര്‍ച്ചയായി അല്ലാതെ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഭൂരിപക്ഷം ലഭിച്ചതിലും സന്തോഷം പ്രകടിപ്പിച്ച ട്രംപ് കഴിഞ്ഞ കാലത്തെ വിഭാഗീയതകള്‍ മറന്ന് ഒരുമിച്ച് മുന്നേറാനുള്ള സമയമാണിതെന്ന് പറഞ്ഞു.